മലപ്പുറം: ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് പി ടി ഉഷയ്‌ക്കെതിരെ അതിരൂക്ഷ വിമര്‍ശനവുമായി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്‌മാന്‍.

പി ടി ഉഷയാണ് കളരിയെ ദേശീയ ഗെയിംസില്‍ നിന്ന് ഒഴിവാക്കിയതെന്ന് മന്ത്രി ആരോപിച്ചു. കേന്ദ്ര കായിക മന്ത്രാലയം അത് തന്നെ അറിയിച്ചുവെന്നും പി ടി ഉഷ കേരളത്തെ ചതിച്ചെന്നും അദ്ദേഹം പറഞ്ഞു.
‘കേരളത്തില്‍ നിന്ന് വളര്‍ന്നു വന്നാണ് പി ടി ഉഷ ഉന്നത പദവിയില്‍ എത്തിയത്. പി ടി ഉഷ കേരളത്തെ ചതിച്ചു. ജനിച്ചു വളര്‍ന്നു വന്ന നാടിനെ പി ടി ഉഷ മറന്നു. എല്ലാം നേടിയെടുത്തതിന് ശേഷം സ്വന്തം നാടിനെ മറന്നു. കേരളത്തില്‍ ജനിച്ചു വളന്ന് ഇവിടെയുണ്ടായിരുന്ന സര്‍ക്കാരുകളുടെ സഹായം കൊണ്ടാണ് പി ടി ഉഷ വലിയ കായിക താരമായത്. അത് മറക്കാന്‍ പാടില്ല’, അബ്ദുറഹ്‌മാന്‍ പറഞ്ഞു.

