കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‍ലിയാറുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗം കേരളത്തില്‍ സ്വകാര്യ സര്‍വകലാശാല സ്ഥാപിക്കുന്നു.

തിങ്കളാഴ്ച ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കാന്തപുരം വിഭാഗത്തിന്റെ മുശാവറ യോഗത്തിലാണ് തീരുമാനം. നിര്‍ദ്ദിഷ്ട സര്‍വകലാശാലയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 100 കോടി രൂപ നീക്കിവയ്ക്കാനും തീരുമാനിച്ചു.
സംഘടനക്ക് കീഴിലുള്ള പ്രധാന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുതിയ സര്‍വകലാശാലക്ക് കീഴില്‍ ഏകോപിപ്പിക്കാനാണ് സമസ്ത മുശാവറ യോഗം തീരുമാനിച്ചത്. ഇതിനാവശ്യമായ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും.

