പാലാ :പാലാ ബോയ്സ് ടൗണിനു സമീപമുള്ള വൃദ്ധരെ സംരക്ഷിക്കുന്ന ദയാ ഭവന്റെ സംരക്ഷണ മതിൽ ഇടിച്ചു കൊണ്ടുള്ള ജെയിംസ് കാപ്പൻ എന്ന വ്യക്തിയുടെ കൈയ്യേറ്റം ഇന്നുമുണ്ടായി .ആർ ഡി ഒ യുടെ മധ്യസ്ഥതയിൽ ഒത്തു തീർപ്പാക്കി മാർച്ച് 30 നുള്ളിൽ തീർത്തു കൊള്ളാമെന്നുള്ള എഗ്രിമെന്റ് ലംഘിച്ചാണ് ഇന്ന് രാവിലെ ജെ സി ബി യുമായി വന്നു ദയ ഭവന്റെ സംരക്ഷണ ഭിത്തി ഇടിച്ചിട്ടത്.

നാട്ടുകാർ ഇതിനെ ചോദ്യം ചെയ്യുകയും ജെ സി ബി വർക്കുകൾ നിർത്തിക്കുകയുമാണുണ്ടായത് .സ്ഥലത്തുണ്ടായിരുന്ന കൗൺസിലർ ഷാജു തുരുത്തൻ നാട്ടുകാരായ റോണി വർഗീസിനെയും ;ആനിത്തോട്ടം തോമാച്ചനെയും കൈയ്യേറ്റം ചെയ്തതായി ആക്ഷേപം ഉയർന്നിട്ടുണ്ട് .ദയാഭവന്റെ സംരക്ഷണ ഭിത്തിക്ക് സംരക്ഷണം നൽകി കൊണ്ടുള്ള നടപടിയാകും ഉണ്ടാവുകയെന്ന് സ്ഥലം സന്ദർശിച്ച മാണി സി കാപ്പൻ എം എൽ എ ദയാ ഭവൻ സിസ്റ്റേഴ്‌സിനെ അറിയിച്ചു .
ഇന്ന് ഉച്ചതിരിഞ്ഞ് ആർ ഡി ഒ സ്ഥലം സന്ദർശിച്ചു വേണ്ടത് ചെയ്യുവാൻ എം എൽ എ നിർദ്ദേശം നൽകിയിട്ടുണ്ട് .അതേസമയം ഇന്ന് തന്നെ ജോസ് കെ മാണിയും സംഘവും വിവാദ സ്ഥലം സന്ദർശിക്കുന്നതാണ് .ആർ ഡി ഒ യും ,എം എൽ എ യും ഇടപെട്ടിട്ടും ജെയിംസ് കാപ്പൻ എടുത്തടിച്ച നിലപാട് സ്വീകരിക്കുന്നത് നാട്ടുകാരിൽ പ്രതിഷേധം ഉളവാക്കിയിട്ടുണ്ട് .അതുകൊണ്ടു തന്നെ ജോസ് കെ മാണി സ്ഥലം സന്ദർശിക്കണമെന്നു വിവിധ കേന്ദ്രങ്ങളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട്.

