തിരുവനന്തപുരം: സീരിയലുകള്‍ക്ക് പിന്നാലെ സിനിമകള്‍ക്കെതിരെയും വിമര്‍ശനവുമായി ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പ്രേംകുമാര്‍. വര്‍ത്തമാനകാല സിനിമകളിൽ വയലൻസ് രംഗങ്ങൾ വർദ്ധിച്ചുവരുന്നതിനെക്കുറിച്ചായിരുന്നു പ്രേംകുമാറിന്റെ വിമർശനം.

സിനിമകള്‍ മനുഷ്യനിലെ വന്യത ഉണര്‍ത്തുന്നു. കൊലപാതകങ്ങളെ പോലും ആഘോഷമാക്കുന്നു. ഹിംസകളെ കൗതുകകരമായി അവതരിപ്പിക്കാനാണ് സംവിധായകര്‍ ശ്രമിക്കുന്നതെന്നും പ്രേംകുമാര്‍ വിമർശിച്ചു. സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് വിതരണ ചടങ്ങിലായിരുന്നു പ്രേംകുമാറിന്റെ വിമർശനം. ‘
സിനിമയ്ക്ക് ഭാഗ്യത്തിന് സെൻസറിങ് സംവിധാനം ഉണ്ടെന്ന് പ്രേംകുമാർ പറഞ്ഞു. എന്നാൽ സെന്‍സറിങ് സംവിധാനത്തെ മറികടന്നുകൊണ്ട് പല സിനിമകളും ക്രൂരതയുടെയും പൈശാചികതയുടെയും അങ്ങേയറ്റമാണ് കാണിക്കുന്നത്. സെന്‍സറിങ് സംവിധാനങ്ങള്‍ ഉള്ളപ്പോള്‍ത്തന്നെ അതിനെയൊക്കെ മറികടന്നുകൊണ്ട് എങ്ങനെയാണ് പ്രദർശന അനുമതി നേടുന്നത് എന്നത് അത്ഭുതമാണെന്നും പ്രേംകുമാർ പറഞ്ഞു.

