മൈസൂരു: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പിതാവ് അറസ്റ്റിൽ. ശിവമോഗ ജില്ലയിലെ കനഹള്ളി ഗ്രാമത്തിനടുത്തുള്ള വനപ്രദേശത്ത് ശനിയാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.

വിവാഹത്തിന് മുൻപ് ഗർഭിണിയായതിനാണ് മകളെ കാട്ടിലെത്തിച്ച് കയറുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താൻ പിതാവ് ശ്രമിച്ചത്.

21 വയസ്സുള്ള മകളെ കൊല്ലാൻ ശ്രമിച്ചതിനാണ് ഇയാളെ സൊറാബ് ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ ഭാര്യയും ഒപ്പമുണ്ടായിരുന്നെന്നും അവർ അപേക്ഷിച്ചിട്ടും മകളുടെ ജീവൻ രക്ഷിക്കാൻ തയാറായില്ലെന്നും പൊലീസ് പറഞ്ഞു.
ബോധം നഷ്ടപ്പെട്ടതോടെ മകളെ മരിച്ചുവെന്ന് കരുതി മാതാപിതാക്കൾ കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു.

