മേലൂർ: വിഷക്കായ കഴിച്ച് അവശ നിലയിലായ ആറു വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂലാനി വി.ബി.എൽ.പി. സ്കൂളിലെ വിദ്യാർത്ഥികളാണ് ചികിത്സയിലുള്ളത്. മൂന്നാം ക്ലാസിൽ പഠിക്കുന്ന നാലുപേരും ഒന്നാം ക്ലാസിൽ പഠിക്കുന്ന രണ്ടുപേരുമാണ്. ആരുടെയും നില ഗുരുതരമല്ല.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ഡോക്ടറുടെ നിർദേശപ്രകാരം ആശുപത്രിയിൽ നിരീക്ഷണത്തിലാണ്. ബുധനാഴ്ച സ്കൂൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിയാണ് വിഷക്കായ കഴിച്ചതെന്ന് പറയുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)