വത്തിക്കാൻ സിറ്റി ∙ ന്യുമോണിയ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ(88)യുടെ ആരോഗ്യനിലയിൽ കൂടുതൽ പുരോഗതി.

മാര്‍പാപ്പയ്ക്ക് ഓക്‌സിജന്‍ നല്‍കുന്നത് തുടരുന്നതായും നിലവില്‍ ശ്വാസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും വത്തിക്കാന്‍ അറിയിച്ചു.
അദ്ദേഹം ആശുപത്രി ചാപ്പലിലെ പ്രാർഥനയിൽ പങ്കെടുത്തെന്നും ചില ഉത്തരവാദിത്തങ്ങൾ നിർവഹിച്ചെന്നും വത്തിക്കാൻ അധികൃതർ അറിയിച്ചു.

