Kerala

പാർക്കാടി പൂരത്തിനിടെ ആന ഇടഞ്ഞു; തിരക്കിൽപ്പെട്ട് 2 പേർക്ക് പരിക്ക്

തൃശ്ശൂർ: അഞ്ഞൂർ പാർക്കാടി പൂരത്തിനിടെ ആന ഇടഞ്ഞ് അപകടം. തിക്കിലും തിരക്കിലും പെട്ട് രണ്ടുപേർക്ക് പരിക്കേറ്റു. വടക്കാഞ്ചേരി പടിഞ്ഞാറ്റുകര സ്വദേശി കരുമത്തിൽ വീട്ടിൽ വേണുഗോപാൽ ചാട്ടുകുളം സ്വദേശിനി 13 വയസ്സുള്ള ആസ്നിയ എന്നിവർക്കാണ് പരിക്കേറ്റത്. വേണുഗോപാലിന് മുഖത്ത് നാല് തുന്നലുണ്ട്. ആസ്നിയ തിരക്കിൽപ്പെട്ട് തലകറങ്ങി വീണാണ് പരിക്കേറ്റത്.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. പാർക്കാടി അമ്പലത്തിന് സമീപത്ത് ആന ഇടഞ്ഞതോടെ പൂരം കാണാനെത്തിയവർ ചിതറിയോടി. നിമിഷങ്ങൾക്കകം തന്നെ ഇടഞ്ഞ ആന ശാന്തനായി. പരിക്കേറ്റവരെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകരുടെ നേതൃത്വത്തിൽ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top