ആലപ്പുഴ: തെളിവെടുപ്പിന് കൊണ്ടുപോകും വഴി പൊലീസിനെ കബളിപ്പിച്ച് മോഷണ കേസ് പ്രതി രക്ഷപ്പെട്ടു. തൃശ്ശൂർ വാടാനപ്പള്ളി സ്വദേശി ബാദുഷ (33) ആണ് രക്ഷപ്പെട്ടത്. ആലപ്പുഴ എസ്.ഡി കോളേജിന് സമീപത്ത് വച്ചായിരുന്നു സംഭവം.
തൃശ്ശൂർ മതിലകം പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിന് കൊണ്ടുപോകും വഴിയായിരുന്നു സംഭവം. ഇവർ ഭക്ഷണം കഴിക്കാൻ തട്ടുകടയിൽ വാഹനം നിർത്തിയിരുന്നു. ഈ സമയത്താണ് കൈയ്യിൽ വിലങ്ങുമായി പ്രതി ഓടി രക്ഷപ്പെട്ടത്.