സുല്‍ത്താന്‍പുര്‍ : സ്‌കൂളില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റികൊണ്ട് പോയി പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ 15-കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയിൽ. 15 വയസുകാരനൊപ്പം പ്രദീപ് (18), സൗരഭ് (18) എന്നീ പ്രതികളാണ് പിടിയിലായത്.

പത്താം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി വെള്ളിയാഴ്ച സ്‌കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. വഴിയില്‍ കാറുമായി കാത്തിരുന്ന 15 വയസുകാരനും മറ്റ് പ്രതികളും കൂടി സ്കൂളിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റുകയും, പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് ഒരു മുറിയില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

ശേഷം പ്രതികള്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. ദളിത് വിഭാഗത്തിൽപെടുന്ന പെൺകുട്ടിയാണ് അതിക്രമത്തിന് ഇരയായത്. പെണ്‍കുട്ടി ആദ്യം സംഭവം തന്റെ അമ്മായിയെ അറിയിക്കുകയായിരുന്നു. ഇവര്‍ മറ്റ് കുടുംബാംഗങ്ങളെയും അറിയിച്ചു. പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ പരാതിയിലാണ് പോലീസ് പ്രതികളെ പിടികൂടിയത്.

