കോഴിക്കോട്: അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ പൊലീസുദ്യോഗസ്ഥനെതിരെ കേസ്.

കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കടമേരി സ്വദേശി സുരേഷിനെതിരെയാണ് കേസെടുത്തത്.
നാദാപുരം പൊലീസാണ് ഇയാൾക്കെതിര കേസെടുത്തത്. നാദാപുരം സ്വദേശിനിയായ വീട്ടമ്മയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നാണ് പരാതി.
