കൊല്ലത്ത് അപകടത്തിൽ ബൈക്ക് യാത്രികനായ പൊലീസുകാരൻ മരിച്ചു. കടവൂർ സ്വദേശി അനൂപാണ് അപകടത്തിൽ മരിച്ചത്. രാത്രി 12.30 യോടെ താലൂക്ക് കച്ചേരി ജംഗ്ഷന് സമീപത്തായിരുന്നു അപകടം ഉണ്ടായത്. തെരുവ് നായ കുറുകെ ചാടിയാണ് അപകടമുണ്ടായതെന്നാണ് സംശയം.

ബൈക്ക് നിയന്ത്രണം വിട്ട് വീണ് അനൂപിൻ്റെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. ആദ്യം ജില്ലാ ആശുപത്രിയിലും തുടർന്ന്

സ്വകാര്യ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജിഷ്ണു ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.

