കോഴിക്കോട്: കുറ്റ്യാടിയിൽ മയക്കുമരുന്ന് നല്‍കി ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയില്‍. അടുക്കത്ത് സ്വദേശി അജ്‌നാസിനെ കുറ്റ്യാടി പൊലീസ് മംഗലാപുരത്തുനിന്നാണ് പിടികൂടിയത്.

കുറ്റ്യാടിയില്‍ ബെക്കാം എന്ന പേരില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തിവരികയായിരുന്നു അജ്‌നാസ്.

മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചു എന്ന പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളുടെ പരാതിയില്‍ കഴിഞ്ഞ മാസമാണ് അടുക്കത്ത് സ്വദേശി അജിനാസിനെതിരെ കുറ്റ്യാടി പൊലീസ് കേസെടുത്തത്.
പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പിന്നാലെ പ്രതി രാജസ്ഥാനിലേക്ക് കടന്നു.

