Kottayam

പാലാ അമ്പലപ്പുറത്ത് ശ്രീ ഭഗവതി ക്ഷേത്രം :നാളെ വിജയദശമി ദിനത്തിൽ വിദ്യാരംഭം

പാലാ അമ്പലപ്പുറത്ത് ശ്രീ ഭഗവതീക്ഷേത്രത്തിൽ 35-ാമത് നവരാത്രി മഹോത്സവം വന്നുചേരുകയാണ്. 2026 ഒക്ടോബർ 11 ഞായർ മുതൽ 21 ബുധൻ വരെയാണ് (1202 കന്നി 25 മുതൽ തുലാം 4 വരെ) മഹോത്സവദിനങ്ങൾ.പ്രശ്‌നവിധിപ്രകാരമുള്ള നിർമ്മാണ-നവീകരണജോലികൾ ദേവീസന്നി ധിയിൽ നടന്നുവരുന്ന സാഹചര്യത്തിൽ എല്ലാ സജ്ജനങ്ങളും സാന്നിധ്യം കൊണ്ടും, സഹായസഹകരണങ്ങൾ കൊണ്ടും നവരാത്രിനാളുകളിലും, തുടർന്നും അമ്പലപ്പുറത്തമ്മമാരുടെ നാമത്തിൽ എത്തിച്ചേരണമെന്ന് ഓർമ്മിപ്പിയ്ക്കുകയാണ്.

പാലാ അമ്പലപ്പുറത്ത് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നാളെ വിജയദശമി ദിനത്തിൽ വിദ്യാരംഭം കുറിക്കുന്നു .രാവിലെ 6 ന് ഗണപതിഹോമം ;6.30 ദേവീനാമജപം ;പറയണം ഓമന ഡാർവിൻ.8.30 ന് ലിപി സരസ്വതി വിദ്യാരംഭം .മുഖ്യ ആചാര്യൻ രാമകൃഷ്ണ ശേഷാദ്രി അമ്പലപ്പുഴ .ആചാര്യൻ അഡ്വ ആനന്ദ് വി അയ്യർ .തുടർന്ന് പ്രഭാത ഭക്ഷണ വിതരണം .

10 ന് ഭക്തിഗാനസുധ .അവതരണം വിശ്വബ്രഹ്മകല സമിതി മുണ്ടാങ്കൽ .വൈകിട്ട് 6.30 ന് വിശേഷാൽ ദീപാരാധന ,ഭഗവതിസേവ .നവരാത്രി മണ്ഡപത്തിൽ 7 നു സംഗീത കച്ചേരി .അക്ഷയശ്രീ കളരിക്കൽ പാലാ .വയലിൻ കോട്ടയം ആർ നന്ദകിഷോർ ;മൃദംഗം ബി അർജുൻ പാലാ ;ഗഞ്ചിറ അച്യുതൻ കോട്ടയം .തുടർന്ന് അന്നദാനം .

പി.എൻ. പരമേശ്വരൻനായർ പുത്തൂർ (പ്രസിഡന്റ്, അമ്പലപ്പുറത്ത് ക്ഷേത്രോപദേശകസമിതി)ശ്രീകുമാർ കളരിയ്ക്കൽ പ്രസിഡൻ്റ്, ളാലം ക്ഷേത്രോപദേശകസമിതി)നാരായണൻകുട്ടി അരുൺനിവാസ് (സെക്രട്ടറി, അമ്പലപ്പുറത്ത് ക്ഷേത്രോപദേശകസമിതി)ശിവൻകുട്ടി എസ്. നടുപ്പറമ്പിൽ (സെക്രട്ടറി, ളാലം ക്ഷേത്രോപദേശകസമിതി)രശ്‌മി ആർ. (അസി. കമ്മീഷണർ, ഏറ്റുമാനൂർ (ഗ്രൂപ്പ്)വി. പ്രത്യുഷ് (രക്ഷാധികാരി, സബ്ബ് ഗ്രൂപ്പ് ഓഫീസർ, ളാലം)അഡ്വ.രാജേഷ് പല്ലാട്ട് (ജനറൽ കൺവീനർ, സംയുക്ത പ്രവർത്തക സമിതി )

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top