ഈ തിരഞ്ഞെടുപ്പ് എൽഡിഎഫിന് ചരിത്രവിജയം സമ്മാനിക്കും. ബിജെപിക്കെതിരായ ജനമുന്നേറ്റമാണ് കാണുന്നത്. രാഷ്ട്രത്തിന്റെ സംരക്ഷണത്തിനുള്ള അവസരമെന്ന് തിരിച്ചറിഞ്ഞു. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കില്ല.
ബിജെപിക്ക് രണ്ടാം സ്ഥാനത്ത് പോലും എത്താനാകില്ല. കേരളത്തിനെതിരായ നിലപാട് എടുത്ത ബിജെപിക്കും കോൺഗ്രസിനെതിരെയുള്ള വികാരം അലയടിച്ച് ഉയർന്നിരിക്കുന്നു. മികച്ച വിജയം എൽഡിഎഫ് സ്ഥാനാർഥികൾ നേടുമെന്നും മുഖ്യമന്ത്രി.