തിരുവനന്തപുരം: വര്‍ഗീയ ശക്തികള്‍ക്ക് വഴങ്ങിക്കൊടുത്തും അവരുടെ ആനുകൂല്യത്തില്‍ അധികാരം നിലനിര്‍ത്തുന്നതുമായ ഭരണമല്ല കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

വര്‍ഗീയ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ഏത് ശക്തിയുടെ ഭാഗത്തുനിന്നായാലും ഉരുക്കുമുഷ്ടിയോടെ നടപടി എടുക്കുന്ന ഭരണമാണ് ഇവിടെയുള്ളത്. ‘നിങ്ങള്‍ ഞങ്ങളുടെ വോട്ടുകൊണ്ട് അധികാരത്തില്‍ വന്നവരല്ലേ? ഇനിയും വരേണ്ടതല്ലേ,
അതുകൊണ്ട് ഞങ്ങളുടെ ആളെ അങ്ങുവിട്’ എന്ന് ഈ ഭരണത്തോട് കല്‍പിക്കാന്‍ കെല്‍പുള്ള ഒരു വര്‍ഗീയ ശക്തിയുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയമസഭയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

