മാർത്താണ്ഡവർമ്മയെയും സനാതന ധര്മത്തെയും ഒക്കെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.
ശ്രീനാരായണ ഗുരു സനാതന ധർമ്മത്തിന്റെ വക്താവല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മാർത്താണ്ഡ വർമ്മ തിരുവിതാംകൂറിൽ ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാനാണ് ശ്രമിച്ചതെന്നും അത്തരം പരിഷ്കാരങ്ങളാണ് നടത്തിയതെന്നും മുഖ്യമന്ത്രി ആരോപിച്ചു.
ഹിന്ദു ധർമ്മത്തെയും അതിന്റെ ആശയങ്ങളേയും അങ്ങയേറ്റം അവഹേളിക്കുന്ന തരത്തിലായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. 92ാം മത് ശിവഗിരി തീർത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് മുഖ്യമന്ത്രിയുടെ പരാമർശം.സാമൂഹ്യ പരിഷ്കർത്താവായിരുന്ന ഗുരുവിനെ മത സന്യാസിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.