മുംബൈ: ചൈനീസ് ചാരപ്രവൃത്തിയുടെ ഭാഗമായി എട്ട് മാസത്തോളം പൊലീസ് കസ്റ്റഡിയിലായിരുന്ന പ്രാവിനെ മോചിപ്പിച്ചു. മുംബൈയിലെ ഒരു തുറമുഖത്ത് നിന്നാണ് പ്രാവിനെ പിടികൂടിയത്. ചൈനീസ് ഭാഷയില്‍ പ്രാവിന്റെ ചിറകില്‍ സന്ദേശങ്ങള്‍ എഴുതിയത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് പൊലീസ് പ്രാവിനെ കസ്റ്റഡിയിലെടുത്തത്.
ഒരു ആശുപത്രിയിലാണ് പക്ഷിയെ സൂക്ഷിച്ചത്. അന്വേഷണം പൂര്‍ത്തിയായതിന് ശേഷമാണ് പ്രാവിനെ വിട്ടയച്ചത്. എട്ട് മാസം കൊണ്ടാണ് അന്വേഷണം പൂര്‍ത്തിയായതെന്ന് പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് പ്രസ്താവനയില്‍ പറഞ്ഞു.