കണ്ണൂർ: പെരിയ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികൾ പരോളിന് അപേക്ഷ നൽകി. എട്ടാം പ്രതി എ സുബീഷ്, 15-ാം പ്രതി സുരേന്ദ്രൻ എന്നിവരാണ് അപേക്ഷ നൽകിയത്. ഇവരുടെ അപേക്ഷയിൽ ജയിൽ വകുപ്പ് പൊലീസ് റിപ്പോർട്ട് തേടിയിരിക്കുകയാണ്.

വിധി വന്ന് ഒന്നര മാസം തികയും മുൻപാണ് പ്രതികൾക്ക് പരോൾ നൽകാൻ നീക്കം നടക്കുന്നതെന്നാണ് വിമർശനം ഉയരുന്നത്. എന്നാൽ നിയമപരമായി പ്രതികൾ പരോളിന് അർഹരെന്നാണ് കണ്ണൂർ ജയിൽ സൂപ്രണ്ട് വ്യക്തമാക്കുന്നത്. റിമാൻഡ് കാലയളവ് ഉൾപ്പെടെ പ്രതികൾ രണ്ട് വർഷം തടവ് പൂർത്തിയായെന്നാണ് സൂപ്രണ്ട് വിശദീകരിക്കുന്നത്.
ജനുവരി 3നാണ് 10 പ്രതികളെ എറണാകുളം സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിലാണ് പ്രതികളുള്ളത്. വിധി വന്ന് ഒരു മാസം തികയുന്നതിന് മുമ്പാണ് പ്രതികൾ പരോളിന് അപേക്ഷ നൽകിയിരിക്കുന്നത്. ജനുവരി 21ന് സുഭീഷും ജനുവരി 22ന് സുരേന്ദ്രനും പരോൾ അപേക്ഷ നൽകി.

