കൊച്ചി: വിദ്വേഷ പരാമര്‍ശക്കേസില്‍ ബി ജെ പി നേതാവ് പി സി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.

നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോട്ടയം സെഷന്‍സ് കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ജോര്‍ജ് ഹൈക്കോടതിയെ സമീപിച്ചത്. ഈരാറ്റുപേട്ട പൊലീസാണ് ജോര്‍ജിനെതിരെ കേസെടുത്തിരുന്നത്.
ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് പി സി ജോര്‍ജ് വിദ്വേഷ പരാമര്‍ശം നടത്തുന്നത്. ഇതില്‍ പൊലീസ് കേസെടുത്തതോടെയാണ് പി സി ജോര്‍ജ് കോടതിയെ സമീപിച്ചത്. കോട്ടയം സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത് ചോദ്യം ചെയ്താണ് പി സി ജോര്‍ജ് ഹൈക്കോടതിയെ സമീപിക്കുന്നത്.

