കുറഞ്ഞ ഓവര്‍ നിരക്കിന് ലഖ്നൗ സൂപ്പര്‍ ജയന്റ്സ് (എല്‍ എസ് ജി) ക്യാപ്റ്റന്‍ റിഷഭ് പന്തിന് പിഴ.

ലഖ്നൗവില്‍ നടന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ ഐ പി എല്‍ മത്സരത്തില്‍ ആണ് കുറഞ്ഞ ഓവർ നിരക്കുണ്ടായത്. സീസണിലെ ലഖ്നൗയുടെ മൂന്നാമത്തെ വീഴ്ചയാണിത്. ഏപ്രില്‍ അഞ്ച്, ഏപ്രില്‍ 26 തീയിതികളിൽ പന്തിന് 30 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

ഓവര്‍ റേറ്റ് പിഴകളുമായി ബന്ധപ്പെട്ട ഐ പി എല്ലിന്റെ പെരുമാറ്റച്ചട്ടം പ്രകാരം, പ്ലേയിങ് ഇലവനിലെ മറ്റ് അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 12 ലക്ഷം രൂപയോ അവരുടെ മാച്ച് ഫീസിന്റെ 50 ശതമാനമോ ഏതാണോ കുറവ് അത് ചുമത്താം. പന്തിന്റെ മൂന്നാമത്തെ പിഴവാണെങ്കിലും അദ്ദേഹത്തെ സസ്പെൻഡ് ചെയ്യില്ല.

