പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഓദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുമ്പ് വി കെ ശ്രീകണ്ഠനായി പ്രചാരണമാരംഭിച്ച് ഷാഫി പറമ്പില്‍ എംഎല്‍എ. കഴിഞ്ഞ തവണത്തേക്കാല്‍ വലിയ ഭൂരിപക്ഷത്തില്‍ വി കെ ശ്രീകണ്ഠനെ വിജയിപ്പിക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് ഷാഫി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.
കെപിസിസി സംഘടിപ്പിക്കുന്ന സമരാഗ്നി ജാഥയുടെ ഭാഗമായി മണ്ണാര്‍ക്കാട് നടന്ന കോണ്‍ഗ്രസ് മണ്ഡലം കണ്‍വെന്‍ഷനിടെയായിരുന്നു ഷാഫിയുടെ പ്രഖ്യാപനം. വര്‍ഗീയതയുടെ പേരില്‍ രാജ്യം ആക്രമിക്കപ്പെടുമ്പോള്‍, ഇന്ത്യ തിരിച്ചുവരണമെങ്കില്‍ കോണ്‍ഗ്രസ് ജയിക്കണം. ഇതിനായി വി കെ ശ്രീകണ്ഠനെ വിജയിപ്പിക്കണമെന്നും പരിപാടിയില്‍ ഷാഫി പറമ്പില്‍ ആഹ്വാനം ചെയ്തു.