പി വി അൻവറിനെതിരെ പരോക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് വി ടി ബൽറാം.

ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കിൽ കൂടെ നിർത്തും. ധിക്കാരം തുടരുകയാണെങ്കിൽ അയാളെ കൂടി പരാജയപ്പെടുത്തും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വി ടി ബൽറാമിന്റെ പരോക്ഷ വിമർശനം.

അയാൾ ശരിയായ നിലപാട് സ്വീകരിക്കുകയാണെങ്കിൽഅയാളെ കൂടെ നിർത്തിക്കൊണ്ട്, അയാൾ തൻപോരിമയും ധിക്കാരവും തുടരുകയാണെങ്കിൽ അയാളെക്കൂടി പരാജയപ്പെടുത്തിക്കൊണ്ട്, നിലമ്പൂർ സീറ്റ് യുഡിഎഫ് പിടിച്ചെടുക്കും.- വി ടി ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

