Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്; കോട്ടയത്ത് പി ജെ ജോസഫിനായി ചരടുവലികൾ

കോട്ടയം: സ്ഥാനാർഥി ചർച്ചകൾ സജീവമാകുന്നതിനിടെ കോട്ടയത്ത് പി.ജെ ജോസഫ് മത്സരിക്കുന്നതാകും ഉചിതമെന്ന് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം എം.പി ജോസഫ്. സീറ്റ് ഉറപ്പിക്കാൻ നേതാക്കൾ ചരടുവലികൾ ശക്തമാക്കുന്നതിനിടെയാണ് മുതിർന്ന നേതാവിൻ്റെ പ്രതികരണം എന്നത് ശ്രദ്ധേയമാണ്. യോഗ്യതയുള്ള ഒരുപാട് നേതാക്കൾ ഉണ്ടെങ്കിലും കെ.എം മാണിയുടെ അനുഗ്രഹം ലഭിച്ച നേതാവ് എന്ന നിലയിൽ പി.ജെ ഉത്തമനായ സ്ഥാനാർഥി എന്നായിരുന്നു വിലയിരുത്തൽ.

യു.ഡി.എഫിൽ കോട്ടയം സീറ്റ് ഉറപ്പിച്ച കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിൽ സ്ഥാനാർഥിയെ സംബന്ധിച്ച അനൗദ്യോഗിക ചർച്ചകൾ നടക്കുന്നുണ്ട്. ഫ്രാൻസിസ് ജോർജിനാണ് പ്രഥമ പരിഗണന.പി.സി തോമസ്, മോൻസ് ജോസഫ് എന്നീ പേരും ചർച്ചകളിൽ സജീവമാണ്. പ്രിൻസ് ലൂക്കോസ് , സജി മഞ്ഞക്കടമ്പിൽ എന്നിങ്ങനെ യുവരക്തങ്ങൾക്ക് അവസരം നൽകണയന്നും ആവശ്യമുണ്ട്. എന്നാൽ സീറ്റ് വിഷയത്തിൽ യു.ഡി.എഫിൻ്റെ ഔദ്യോഗിക പ്രഖ്യാപനം വന്ന ശേഷം മാത്രമെ കേരളാ കോൺഗ്രസ് പരസ്യനിലപാട് പ്രഖ്യാപിക്കൂ.ഇതിനിടെയാണ് പാർട്ടി ഉന്നതാതിധികാര സമിതി അംഗത്തിൻ്റെ പ്രതികരണം.

മത്സരിക്കാൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് യോഗ്യത നിശ്ചയിക്കേണ്ടത് ജനങ്ങളാണെന്നായിരുന്നു എം.പി ജോസഫിൻ്റെ മറുപടി. 2021 നിയമസഭ തെരഞ്ഞെടുപ്പിൽ തൃക്കരിപ്പൂരിൽ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്നു എം പി ജോസഫ്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനും യു.എന്‍ സമിതി അംഗമായിരുന്ന ഇദേഹം കെ.എം മാണിയുടെ മരുമകനാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top