അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽവെച്ച് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം കുഴഞ്ഞുവീണു.

പാർട്ടി കൺവെൻഷനിടെയാണ് ചിദംബരം കുഴഞ്ഞുവീണത്. കനത്ത ചൂടിനെ തുടർന്നായിരുന്നു സംഭവം. കോൺഗ്രസ് അംഗങ്ങൾ ചിദംബരത്തെ ആംബുലൻസിൽ കൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. സബർമതി ആശ്രമത്തിൽ പ്രാർത്ഥനാ യോഗത്തിനിടെയായിരുന്നു അദ്ദേഹം കുഴഞ്ഞുവീണത്.

