തിരുവനന്തപുരം: നിയമസഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ച ഇന്ന് അവസാനിക്കും. കഴിഞ്ഞദിവസങ്ങളിലേതു പോലെ ഗവര്‍ണര്‍ക്കെതിരെ ഭരണപക്ഷവും പ്രതിപക്ഷവും ഇന്നും വിമര്‍ശനം തുടര്‍ന്നേക്കും. നന്ദി പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രി മറുപടി പറയും.
മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി പ്രസംഗത്തിലും ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനമുണ്ടാകും. സംസ്ഥാനത്തെ കാര്‍ഷികമേഖലയിലെ പ്രതിസന്ധി അടിയന്തര പ്രമേയമായി കൊണ്ടുവരാനാണ് പ്രതിപക്ഷം ആലോചിക്കുന്നത്.