നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആര്യാടന്‍ ഷൗക്കത്ത് ജയിച്ചാല്‍ മുസ്‌ലിം ലീഗില്‍ ചേരുമെന്ന് പന്തയം വെച്ച സിപിഐയുടെ ടൗണ്‍ ബ്രാഞ്ച് സെക്രട്ടറി വാക്കുപാലിച്ചു.

ഇന്നലെ രാവിലെ പാര്‍ട്ടി ഭാരവാഹിത്വവും അംഗത്വവും രാജിവെച്ചു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകനായ സുഹൃത്തുമായി ജൂണ്‍ 14-നാണ് ഗഫൂര്‍ പന്തയം വെച്ചത്.

ചായക്കടയില്‍ നടന്ന ചര്‍ച്ച ചൂടുപിടിച്ച് ഉടലെടുത്ത തര്‍ക്കത്തിനൊടുവിലാണ് സ്വരാജ് പരാജയപ്പെട്ടാല്‍ താന്‍ പാര്‍ട്ടി വിട്ട് മുസ്‌ലിം ലീഗില്‍ ചേരുമെന്ന് ഗഫൂര്‍ പറഞ്ഞത്. ലീഗ് പ്രവര്‍ത്തകനായ ഷെരീഫുമായായിരുന്നു ബെറ്റ്.
സ്വരാജ് തോറ്റാല്‍ ഷെരീഫിന്റെ പാര്‍ട്ടിയില്‍ താന്‍ ചേരാമെന്ന് ഗഫൂറും ഷൗക്കത്ത് തോറ്റാല്‍ പൊതുപ്രവര്‍ത്തനം തന്നെ താന്‍ അവസാനിപ്പിക്കാമെന്ന് ഷെരീഫും പരസ്പരം ബെറ്റ് വയ്ക്കുകയായിരുന്നു.

