Kerala

നിലമ്പൂരിൽ മൊബൈൽ വഴി മതസ്പർദ്ധ വളർത്തുന്ന പ്രചാരണം നടത്തുന്നു; പൊലീസിൽ പരാതി നൽകി ഇടതുപക്ഷം

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്, ഗുരുതര ആരോപണവമായി എൽഡിഎഫ്. മൊബൈൽ നമ്പറിൽ വിളിച്ചു മതസ്പർദ്ധ വളർത്തുന്ന തരത്തിലുള്ള പ്രചാരണം നടത്തുന്നു എന്ന് പരാതി. മൊബൈൽ ഫോൺ നമ്പർ വെച്ച് പൊലീസിൽ പരാതി നൽകി.

എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ പി എം ഷൗക്കത്താണ് പരാതി നൽകിയത്. സ്വരാജിനെതിരായ വലിയ രീതിയിലാണ് ആക്രമണം നടക്കുന്നതെന്ന് ഷൗക്കത്ത് പറഞ്ഞു. വിശദാംശങ്ങൾ പൊലീസിന് കൈമാറിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

അതേസമയം മത വർഗീയതക്കെതിരെ 50 കേന്ദ്രങ്ങളിൽ അമ്പതിനായിരം പേരെ പങ്കെടുപ്പിച്ച് മഹാ കുടുംബസദസ്സ് നടത്തുമെന്ന് എൽഡിഎഫ് നേതാവ് അറിയിച്ചു. 16നാണ് മഹാ കുടുംബ സദസ്സ് നടത്തുക. ജമാഅത്തെ ഇസ്ലാമി പിന്തുണയെ യു ഡി എഫ് നേതൃത്വം ന്യായീകരിക്കുന്നു

മഹത്വവത്കരിക്കാൻ ശ്രമിക്കുന്നു. സമൂഹത്തെ വർഗീയവത്കരിക്കാൻ നീക്കം നടക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയ സമരമായി കാണാതെ മതവത്ക്കരിക്കുന്നു. UDFൻ്റെത് തീവ്ര വർഗീയതയുടെ രാഷ്ട്രീയക്കളി. പൊതുസമൂഹത്തിൽ സ്വീകാര്യനായ സ്ഥാനാർഥിയാണ് എം സ്വരാജ്.

വോട്ടു പ്രമാണിത്തത്തിന്റെ ശൈലിയാണ് യൂ ഡി എഫിന്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ റിഹേഴ്സൽ ആണിതെന്നും എ വിജയരാഘവൻ വ്യക്തമാക്കി. അതേസമയം നിലമ്പൂരിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥി എം.സ്വരാജിന് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് ആശാവർക്കർമാരുടെ പ്രചാരണം തുടങ്ങി.വോട്ടർമാരെ നേരിട്ട് കണ്ടാണ് സർക്കാർ പ്രതിനിധിയെ പരാജയപ്പെടുത്തണമെന്ന് ആശാവർക്കർമാർ ആവശ്യപ്പെടുന്നത്. സർക്കാർ ആശാവർക്കർമാരോട് സ്വീകരിച്ച തെറ്റായ സമീപനങ്ങൾ ജനങ്ങൾക്ക് മുമ്പിൽ പറഞ്ഞാണ് പ്രചാരണം നടത്തുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top