കൽപ്പറ്റ: വയനാട് ലോക്സഭാ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ പ്രിയങ്ക ഗാന്ധി എംപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്ന നവ്യ ഹരിദാസ് നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് നോട്ടീസയച്ചത്. നവ്യ ഹരിദാസിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണ് ജസ്റ്റിസ് കെ ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റെ നടപടി.

ഹര്‍ജിയില്‍ രണ്ട് മാസത്തിനുള്ളില്‍ മറുപടി നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് ഹര്‍ജി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഓഗസ്റ്റില്‍ വീണ്ടും പരിഗണിക്കും. സ്വത്ത് വിവരം മറച്ചുവെച്ചാണ് പ്രിയങ്ക ഗാന്ധി വയനാട് മത്സരിച്ചത് എന്നാണ് നവ്യ ഹരിദാസിന്റെ ഹര്‍ജിയിലെ പ്രധാന ആരോപണം.
ഇത് വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തിയെന്നും നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നുമാണ് നവ്യ ഹരിദാസിന്റെ വാദം. ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാണ് നവ്യ ഹരിദാസ് നല്‍കിയ ഹര്‍ജിയിലെ ആവശ്യം.

