Kerala

‘ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു’: വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

കൊച്ചി: നവകേരള ബസ്സിന്റെ കോഴിക്കോട് നിന്നും ബംഗളൂരുവിലേക്കുള്ള ആദ്യ യാത്രയിൽ തന്നെ ഡോർ തകർന്നു എന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് കെഎസ്ആർടിസി. ഗരുഡ പ്രീമിയം സര്‍വീസ് ബസ്സിന്റെ ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഇല്ലായിരുന്നു എന്നാണ് കെഎസ്ആർടിസി പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നത്.

ബസ്സിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതിനാല്‍ ഡോര്‍ മാന്വല്‍ മോഡില്‍ ആകുകയും ആയത് റീസെറ്റ് ചെയ്യാതിരുന്നതും ആണ് തകരാറ് എന്ന രീതിയില്‍ പുറത്തുവന്നത്. ബസ് സുല്‍ത്താന്‍ബത്തേരിയില്‍ എത്തിയശേഷം ഡോര്‍ എമര്‍ജന്‍സി സ്വിച്ച് റീസെറ്റ് ചെയ്ത് യാത്ര തടരുകയാണ് ഉണ്ടായത്.

ബസ്സിന് ഇതുവരെ ഡോര്‍ സംബദ്ധമായ യാതൊരു തകരാറും ഉണ്ടായിട്ടില്ല. പാസഞ്ചര്‍ സേഫ്റ്റിയുടെ ഭാഗമായി അടിയന്തിര ഘട്ടത്തില്‍ മാത്രം ഡോര്‍ ഓപ്പണ്‍ ആക്കേണ്ട സ്വിച്ച് ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം. ബസ്സിന്റെ തകരാര്‍ എന്ന തരത്തില്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നും കെഎസ്ആർടിസി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top