തിരുവനന്തപുരം: അനധികൃത ഡ്രൈവിങ് സ്കൂളുകൾക്കെതിരെ നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്. ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്ക് ബോണറ്റ് നമ്പർ നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് ട്രാൻസ്പോർട്ട് കമ്മീഷണർ. അടുത്ത മാസം മുതൽ കൃത്യമായ പരിശോധനകൾ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.

ഒരു ഡ്രൈവിങ് സ്കൂളിന് ഏതാണ്ട് അഞ്ച് വാഹനങ്ങളാണ് ഉള്ളതെങ്കിൽ ഈ അഞ്ച് വാഹനങ്ങൾക്കും ബോണറ്റ് നമ്പർ നൽകും. എന്നാൽ ഈ വാഹനം അല്ലാതെ ആ ഡ്രൈവിങ് സ്കൂൾ മറ്റൊരു വാഹനം കൂടി കൂട്ടിചേർത്ത് ഡ്രൈവിങ് പഠിപ്പിക്കുകയാണെങ്കിൽ ആ ഡ്രൈവിങ് സ്കൂളിനെതിരെ കർശന നടപടിയെടുക്കും എന്നാണ് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിരിക്കുന്നത്.

