മൂവാറ്റുപുഴയിൽ എസ് ഐ യെ വാഹനം ഇടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

തൊടുപുഴയിൽ താമസിക്കുന്ന കണിയാൻകുന്ന് ഷാഹിദ്, കാരക്കോട് വീട്ടിൽ റഫ്സൽ എന്നിവരാണ് അറസ്റ്റിൽ ആയത്. അക്രമികളെ രക്ഷപെടാൻ സഹായിച്ചവരാണ് ഇരുവരും. മുവാറ്റുപുഴ കദളിക്കാട് വാഹന പരിശോധനയ്ക്കിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെ കാർ ഇടിപ്പിച്ച് കൊല്ലാൻ ശ്രമം നടന്നത്.

കല്ലൂർക്കാട് പൊലിസ് സ്റ്റേഷനിലെ എസ്.ഐ. മുഹമ്മദ് ഇ.എമ്മിന് നേരെയാണ് ആക്രമണം നടന്നത്.

