ചാലക്കുടി നോർത്തിലുള്ള പെയിന്റ് ഗോഡൗണിൽ ഇന്ന് പുലർച്ചെയാണ് തീപിടിത്തമുണ്ടായത്. രണ്ട് യൂണിറ്റ് ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. സമീപ പ്രദേശങ്ങളിൽ നിന്ന് കൂടുതൽ യൂണിറ്റ് സംഭവ സ്ഥലത്തേക്ക് എത്തിക്കാനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.

തീപിടിച്ച സ്ഥലത്ത് നിന്നും കുറച്ചകലെയായി ഒരു ഗ്യാസ് ഗോഡൗൺ ഉണ്ട്. ഇവിടെ നിന്ന് സിലിണ്ടറുകൾ മാറ്റി. സമീപത്തുള്ള കടകളിലേക്ക് തീ പടരാതെ ഇരിക്കാനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്. തീപിടിത്തത്തിനുള്ള കാരണം എന്തെന്ന് വ്യക്തമല്ല. തീ അണച്ചതിനു ശേഷം സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.


