Kerala

മുനമ്പം വിഷയത്തില്‍ ‘മുതലെടുപ്പിന്’ ശ്രമിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയണം; കെസിബിസി നിലപാട് തളളി ലത്തീന്‍ സഭ

ആലപ്പുഴ: മുനമ്പം വിഷയത്തില്‍ മുതലെടുപ്പിന് ശ്രമിക്കുന്നവരുടെ ലക്ഷ്യം തിരിച്ചറിയണമെന്ന് ലത്തീന്‍ സഭ. സഭയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ ‘ജീവനാദ’ത്തിന്റെ പുതിയലക്കം മുഖപ്രസംഗത്തിലാണ് രൂക്ഷവിമര്‍ശനം. ഇതര കത്തോലിക്കാ സഭകളെയും പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

മുനമ്പം ഭൂപ്രശ്‌നം ക്രൈസ്തവ-മുസ്ലീം സംഘര്‍ഷവിഷയമാക്കി കത്തിച്ചുനിര്‍ത്തി വിദ്വേഷപ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്നവരെ തിരിച്ചറിയണമെന്ന് വിവേകമുളളവരെല്ലാം പറഞ്ഞിരുന്നതാണെന്ന് മുഖപ്രസംഗം വ്യക്തമാക്കുന്നു.

കേരളത്തിന്റെ മലയോര-കുടിയേറ്റ മേഖലകളില്‍ ചലനം സൃഷ്ടിക്കാനായതുപോലെ തീരത്തും വെറുപ്പിന്റെ വിദ്വേഷക്കൊടി പാറിക്കാന്‍ മുനമ്പം കളമൊരുക്കുമെന്ന് ഊറ്റംകൊളളുന്നവര്‍ പുതുമഴയിലെ ഈയാംപാറ്റകളെപ്പോലെ ഈ കടപ്പുറത്തുതന്നെ അടിഞ്ഞുകൂടുന്നതു കാണാന്‍ എത്രകാലം വേണമെന്നാണ് പരിഹാസം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top