മുല്ലപെരിയാർ കേസുകളിൽ സുപ്രീം കോടതിയുടെ തീരുമാനം. ഇനി ഈ കേസ് ഉടൻ ഒന്നും കേൾക്കില്ലെന്ന് സുപ്രീം കോടതി. ഒരു അടിയന്തിര വിഷയവും മുല്ലപെരിയാർ കേസിൽ ഇല്ല. ഇനി ഇത് അടിയന്തിരമായി കോടതി പരിഗണിക്കില്ലെന്നും വ്യക്തമാക്കി

അണക്കെട്ട് 130 വർഷത്തെ മഴക്കാലങ്ങൾ അതിജീവിച്ചതാണെന്ന് പറഞ്ഞാണ് വിഷയത്തിലെ തർക്കങ്ങൾ സുപ്രീംകോടതി അവസാനിപ്പിച്ചത്.അണക്കെട്ട് അതിന് പറഞ്ഞിരുന്ന ആയുസിന്റെ രണ്ടര മടങ്ങുകാലം അതിജീവിച്ചു കഴിഞ്ഞതായി സുപ്രീംകോടതി ചൂണ്ടിക്കാട്ടി.ഇത്രയും കാലം മഴ പെയ്തിട്ടും കുഴപ്പമുണ്ടാക്കാത്ത അണക്കെട്ടിന് ഇനിയും രണ്ട് കാലവർഷങ്ങൾ കൂടി വന്നാലും കുഴപ്പമുണ്ടാവില്ലെന്ന് ജസ്റ്റിസ് ഋഷികേശ് റോയ് വ്യക്തമാക്കി.

ഇത് അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കേണ്ട വിഷയമല്ലെന്നും അദ്ദേഹം വിധി പ്രസ്താവനയിൽ പറഞ്ഞു.

