Kerala

കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് വെള്ളം; മുല്ലപ്പെരിയാറിൽ നിലപാട് വ്യക്തമാക്കി മന്ത്രി മോൻസ് ജോസഫ്

ചെറുതോണി (ഇടുക്കി): മുല്ലപ്പെരിയാർ അണക്കെട്ട് വിഷയത്തിൽ കേരളത്തിന്റെ നിലപാട് ആവർത്തിച്ച് ജലവിഭവ വകുപ്പുമന്ത്രി രംഗത്ത്.

മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുകയാണെന്ന് മന്ത്രി വ്യക്തമാക്കി. ‘കേരളത്തിലെ ജനങ്ങൾക്ക് സുരക്ഷ, തമിഴ്‌നാടിന് ആവശ്യമായ വെള്ളം’ എന്നതാണ് ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ എക്കാലത്തെയും പ്രഖ്യാപിത നയമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

മുല്ലപ്പെരിയാർ തർക്കത്തിൽ ഇരു സംസ്ഥാനങ്ങളും തമ്മിൽ അഭിപ്രായ സമന്വയത്തിലെത്തേണ്ടത് അടിയന്തര ആവശ്യമാണ്. നിലവിൽ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണെങ്കിലും, കോടതിക്ക് പുറത്ത് ഇരു സംസ്ഥാനങ്ങൾക്കും ഒരുപോലെ സ്വീകാര്യമായ രീതിയിൽ പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ കേരള സർക്കാർ ഗൗരവമായി പരിശോധിക്കും.

ഇതിന്റെ ഭാഗമായി ഇരു സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരും ജലവിഭവ വകുപ്പ് മന്ത്രിമാരും തമ്മിൽ നേരിട്ടുള്ള അടിയന്തര ചർച്ചകൾ നടത്തുവാനാണ് കേരളം ശ്രമിക്കുന്നത്. വരുന്ന സംസ്ഥാന ബജറ്റിന് ശേഷം വിഷയം വിപുലമായി ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ പ്രത്യേക ഉന്നതതല യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top