India

പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പുതിയൊരു അതിഥി; പേര് ദീപ്ജ്യോതി; ട്വീറ്റ് ചെയ്ത് മോദി

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ 7 ലോക് കല്യാണ്‍ മാര്‍ഗില്‍ പുതിയൊരു അതിഥി കൂടിയെത്തി. ഒരു കാളക്കുട്ടിയാണ് പ്രധാനമന്ത്രിയുടെ വസതിയിലെ പുതിയ താരം. പ്രധാനമന്ത്രി വളര്‍ത്തിയിരുന്ന പശുവാണ് ഒരു കാളക്കുട്ടിക്ക് ജന്മം നല്‍കിയത്. ദീപ്‌ജ്യോതി എന്ന പേരും പ്രധാനമന്ത്രി ഈ കാളക്കുട്ടിക്ക് നല്‍കിയിട്ടുണ്ട്.

ദീപ്‌ജ്യോതിയുമായി പ്രധാനമന്ത്രി സമയം ചിലവഴിക്കുന്നതിന്റേയും ഓമനിക്കുന്നതിന്റേയും ദൃശ്യങ്ങള്‍ പ്രധാനമന്ത്രി തന്നെ എക്‌സില്‍ പങ്കുവച്ചിട്ടുണ്ട്. പൂജാമുറിയിലും സന്ദര്‍ശക മുറിയിലും മോദിക്കൊപ്പം കാളക്കുട്ടിയുമുണ്ട്. വസതിക്ക് പുറത്തെ പുന്തോട്ടത്തിലും ദീപ്‌ജ്യോതിയെ എടുത്ത് നടക്കുകയാണ് ദൃശ്യങ്ങളില്‍ മോദി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top