India

പാര്‍ലമെന്റ് സമ്മേളനത്തിന്റെ സമാപന ദിനം ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന പാര്‍ലമെന്റ് സമ്മേളനത്തിന്റെ സമാപന ദിനം ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഞ്ച് വര്‍ഷം പരിഷ്‌കരണത്തിന്റെയും പ്രകടനത്തിന്റെയും പരിവര്‍ത്തനത്തിന്റെയും കാലഘട്ടമായിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ വിട്ടുനിന്നപ്പോള്‍ വിട്ടു നിന്നപ്പോള്‍ കോണ്‍ഗ്രസ് ചര്‍ച്ചയില്‍ പങ്കെടുത്തു.രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ച ബജറ്റ് സമ്മേളനമാണ് ഇന്ന് അവസാനിക്കുന്നത്.

വനിതാ സംവരണ ബില്‍ പാസാക്കിയതിനെയും മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനെയും അദ്ദേഹം അഭിനന്ദിച്ചു. രാമക്ഷേത്രത്തെക്കുറിച്ചുള്ള ലോക്സഭയുടെ പ്രമേയം ഭാവിതലമുറയ്ക്ക് രാജ്യത്തിന്റെ മൂല്യങ്ങളില്‍ അഭിമാനിക്കാന്‍ ഭരണഘടനാപരമായ ശക്തി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പാര്‍ലമെന്റ് കെട്ടിടം വേണമെന്ന് മുമ്പും ചര്‍ച്ചയുണ്ടായിരുന്നുവെങ്കിലും പതിനേഴാം ലോക്സഭയില്‍ സ്പീക്കറുടെ തീരുമാനം അതു യാഥാര്‍ഥ്യമാക്കി. സ്പീക്കര്‍ ഓം ബിര്‍ലയുടെ നേതൃത്വത്തിലാണ് സഭയില്‍ ‘ചെങ്കോല്‍’ ആചാരപരമായി സ്ഥാപിച്ചതെന്നും മോദി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top