എയർ ഇന്ത്യ വിമാനാപകടമുണ്ടായ ഗുജറാത്തിലെ അഹ്മദാബാദിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തി. ഇന്ന് രാവിലെ 8.30ഓടെയാണ് പ്രധാനമന്ത്രി വിമാനത്താവളത്തിലിറങ്ങിയത്.

രണ്ടു മണിക്കൂറോളം പ്രധാനമന്ത്രി അഹ്മദാബാദിലുണ്ടാകും. വിമാനം തകർന്ന സ്ഥലവും ഹോസ്റ്റൽ കെട്ടിടവും അദ്ദേഹം സന്ദർശിച്ചു. പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയിലും പ്രധാനമന്ത്രി എത്തി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ അപകട സ്ഥലം സന്ദർശിച്ചിരുന്നു. പരിക്കേറ്റവർ ചികിത്സയിലുള്ള ആശുപത്രിയും സന്ദർശിച്ച ആഭ്യന്തര മന്ത്രി, കേന്ദ്രവും സംസ്ഥാനവും സംയുക്തമായി ഇടപെട്ട് രക്ഷാപ്രവർത്തനം നടത്തിയതായും രാജ്യം ഒന്നാകെ മരിച്ചവരുടെ പ്രിയപ്പെട്ടവർക്കൊപ്പമാണെന്നും പറഞ്ഞിരുന്നു.

