Kerala

തണ്ണീര്‍ കൊമ്പന്‍റെ മരണകാരണം വ്യക്തമല്ല; കേരളവും കർണാടകയും സംയുക്തമായി അന്വേഷിക്കും: എകെ ശശീന്ദ്രന്‍

വയനാട്: മാനന്തവാടിയില്‍ നിന്ന് ഇന്നലെ പിടികൂടിയ തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ പ്രതികരിച്ച് വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍. വളരെ സങ്കടമുണ്ടാക്കുന്ന വാര്‍ത്തയാണിത്. വനത്തിലേക്ക് അയയ്ക്കുന്നതിന് മുൻപേ പരിശോധനകൾ നടത്താൻ തീരുമാനിച്ചിരുന്നു. പരിശോധനകള്‍ നടക്കുന്നതിനിടയില്‍ തന്നെ തണ്ണീര്‍ കൊമ്പന്‍ മരിച്ചതായുള്ള വിവരമാണ് ലഭിച്ചതെന്നും മന്ത്രി പ്രതികരിച്ചു.

‘അത്യന്തം വിജയകരമായി പൂര്‍ത്തിയാക്കിയ ദൗത്യത്തില്‍ നേര്‍ വിപരീതമായ വാര്‍ത്തയാണ് ഇന്ന് കേള്‍ക്കേണ്ടി വന്നത്. തണ്ണീർക്കൊമ്പൻ ചരിഞ്ഞത് നടുക്കമുണ്ടാക്കി. വിദഗ്ധ പരിശോധന തുടങ്ങും മുൻപ് ആന ചരിഞ്ഞു. പോസ്റ്റ്മോർട്ടം നടത്തിയാൽ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ.
എല്ലാ കാര്യങ്ങളും സുതാര്യമായാണ് നടന്നത്. തുടർ നടപടികളും സുതാര്യമായിരിക്കും. കേരള കർണാടക വനംവകുപ്പ് സംയുക്തമായി അന്വേഷിക്കും. അഞ്ചംഗ വിദഗ്ധ സമിതിയെ കേരളം നിയോഗിക്കും. ജനങ്ങളുടെ ആശങ്ക പരിഹരിക്കാനാണ് ആനയെ പിടികൂടിയത്. മാനന്തവാടിയിലെ ജനങ്ങൾ സഹകരിച്ചു. നടപടി ക്രമങ്ങളിൽ വീഴ്ചയുണ്ടായില്ല. തണ്ണീര്‍ കൊമ്പന്‍ ചെരിഞ്ഞതില്‍ ദുരൂഹത ഉള്ളതായി സംശയിക്കുന്നില്ല. ആന മയക്കുവെടിവെച്ചിട്ടും ശാന്തനായിരുന്നു. അതിന്റെ കാരണം അറിയണം. പ്രാഥമിക പരിശോധനയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ല. സാധാരണയില്‍ നിന്ന് വ്യത്യസ്തമായി മക്കുവെടിവെച്ചിട്ടും ഇത്രയും ആളുകള്‍ പ്രകോപനപരമായി പെരുമാറിയിട്ടും ശാന്തത കൈവിടാതെ നിന്നത് എന്തുകൊണ്ട് എന്നുള്ളത് സവിശേഷത ആയിരുന്നു’, മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top