കൊച്ചി: കോട്ടയത്തുനിന്ന് കാണാതായ അതിരമ്പുഴ പഞ്ചായത്ത് അംഗത്തേയും രണ്ട് പെൺമക്കളെയും കണ്ടെത്തി. എറണാകുളത്തെ പോണേക്കരയിലുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ കണ്ടെത്തിയത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ തൃപ്പൂണിത്തറയിൽ എത്തിയതായി വ്യക്തമായിരുന്നു.

ഏറ്റുമാനൂർ പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് മൂന്നു പേരെയും കണ്ടെത്തിയത്. ഭർതൃവീട്ടുകാരുമായുള്ള സ്വത്ത് തർക്കത്തിൻ്റെ പേരിൽ യുവതി മക്കളുമായി വീട് വിട്ടിരുന്നു. 20-ാം വാർഡ് അംഗം ഐ സി സാജനെയും 12-ഉം 13-ഉം വയസ്സുള്ള മക്കൾ അമല, അമയ എന്നിവരെയുമാണ് കാണാതായതായി ബന്ധുക്കൾ പരാതി നൽകിയത്.


