കോട്ടയം: 12 വര്‍ഷമായി ബലക്ഷയമുള്ള കെട്ടിടമാണ് വ്യാഴാഴ്ച കോട്ടയം മെഡിക്കല്‍ കോളേജില്‍ തകര്‍ന്നതെന്ന് പ്രിന്‍സിപ്പൽ വര്‍ഗീസ് പി പൊന്നൂസ്.

ചെറിയ രീതിയില്‍ കോണ്‍ക്രീറ്റ് പാളികള്‍ വീഴുമായിരുന്നു. ഓപ്പറേഷന്‍ തിയേറ്ററിന്റെ പണികള്‍ പൂര്‍ത്തിയാക്കാത്തതിനാലാണ് പുതിയ കെട്ടിടത്തിലേക്ക് സര്‍ജിക്കല്‍ ബ്ലോക്ക് മാറ്റാതിരുന്നതെന്നും പ്രിന്‍സിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു.

പുതിയ കെട്ടിടത്തിന്റെ 95 ശതമാനം പൂര്‍ത്തിയാക്കിയിരുന്നു. 14 ഓപ്പറേഷന്‍ തിയേറ്ററുകളുടെ പണി നടക്കുകയാണ്. അതിന്റെ മിനുക്കുപണികള്‍ ചെയ്യാനുള്ള താമസം കാരണമാണ് ഷിഫ്റ്റിംഗ് വൈകിയത്. ശൗചാലയം തകര്‍ന്ന കെട്ടിടം പൂര്‍ണ്ണമായും ഇടിച്ചുകളഞ്ഞാല്‍ ഓപ്പറേഷന്‍ എവിടെ നടക്കും? രണ്ടുമാസം ഓപ്പറേഷന്‍ മുടങ്ങുന്നത് ഗൗരവമുള്ള കാര്യമാണ്.
12 വര്‍ഷമായി ബലക്ഷയമുള്ള കെട്ടിടമാണ്. ചെറിയ രീതിയില്‍ കോണ്‍ക്രീറ്റുകള്‍ വീഴുമായിരുന്നു. അപ്പോഴും സര്‍ജിക്കല്‍ ബ്ലോക്കിനെ മാറ്റുകയെന്നത് നിസ്സാരമായി എടുക്കാവുന്ന തീരുമാനമല്ല. 12 വര്‍ഷം ദീര്‍ഘകാലയളവാണ്. മികച്ച കെട്ടിടം വരികയെന്നതും വലിയ കാലയളമാണ്. 2021 മുതല്‍ വേഗത്തിലാണ് പണി പൂര്‍ത്തിയാക്കിയത്. കൊവിഡ് കാലത്ത് മാത്രമാണ് കാലതാമസം വന്നത്’, പ്രിന്‍സിപ്പൽ വിശദീകരിച്ചു.

