എം ഡി എം എയുമായി യുവതി അടക്കം രണ്ടുപേർ പിടിയിൽ. കുളത്തൂർ മൺവിള സ്വദേശിയായ അനന്തു കൃഷ്ണൻ (29), കൊല്ലം, ചടയമംഗലം സ്വദേശിനി ആര്യ (27) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്. മൺവിളയിലേ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് തുമ്പ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ പിടികൂടിയത്.

തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദ്ദേശനുസരണം തിരുവനന്തപുരം ജില്ലയിലെ വിവിധ ഹോട്ടലുകളിൽ പൊലീസിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്താൻ തീരുമാനിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ മൺവിളയിലെ ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

