കോഴിക്കോട് കൊടുവള്ളിയിൽ മാരക ലഹരി മരുന്നായ എംഡിഎംഎ യുമായി ഡെൻ്റൽ ഡോക്ടർ പിടിയിൽ. വിഷ്ണുരാജ് ആണ് പിടിയിലായത്. കൊടുവള്ളി ഓമശ്ശേരിയുള്ള ഫ്ലാറ്റിൽ നിന്നാണ് പ്രതിയെ പിടികൂടുന്നത്. 15 ഗ്രാം എം ഡി എം എ ഇയാളിൽ നിന്ന് പിടിച്ചെടുത്തു.

കൊടുവള്ളി,കരുവം പൊയിൽ എന്ന സ്ഥലത്ത് “ഇനായത്ത് ദാന്താശുപത്രി” എന്ന ഡെൻ്റൽ ക്ലിനിക് നടത്തുകയാണ് ഇയാൾ. കോഴിക്കോടും മലപ്പുറത്തും ഉള്ള മൊത്ത വിതരണക്കാരിൽ നിന്നാണ് ഇയാൾ മയക്ക് മരുന്ന് എത്തിക്കുന്നതെന്ന് പൊലീസ് പറയുന്നു.
രണ്ട് മാസക്കാലമായി ഇയാൾ സ്പെഷ്യൽ സ്ക്വാഡിന്റെ നീരിക്ഷണത്തിലായിരുന്നു.

