പത്തനംതിട്ട: ബ്രൂവറി കൊണ്ടുവരുന്നതിനെതിരെ വിമർശനവുമായി മർത്തോമ്മാ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത. ബ്രൂവറി നാടിന് നാശം ചെയ്യും.

സർക്കാരിൻ്റെ പ്രധാന വരുമാനം മദ്യവിൽപ്പനയാണ്. കോടികളുടെ മദ്യമാണ് കേരളത്തിൽ കുടിച്ച് തീർക്കുന്നതെന്നും തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത പറഞ്ഞു. മാരാമൺ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർത്തോമ്മാ സഭാധ്യക്ഷൻ.
ചൂരൽ മല ദുരന്ത നിവാരണത്തിൽ സർക്കാർ ഇച്ഛാ ശക്തി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ കർമ്മ പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കണം. നവീൻ ബാബു വിഷയത്തിൽ സർക്കാർ നീതി കൈവിടരുതെന്നും മർത്തോമ്മാ സഭാധ്യക്ഷൻ ഓർമ്മിപ്പിച്ചു.

