തൃശ്ശൂര്‍: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയിക്കാന്‍ കാരണമായത് യുഡിഎഫിന്റെ വോട്ടുകള്‍ നഷ്ടപ്പെട്ടതിനാലാണെന്ന് പുറത്ത് പറയവെ എല്‍ഡിഎഫ് വോട്ടും നഷ്ടപ്പെട്ടെന്ന് l തൃശ്ശൂര്‍ ജില്ലാ സമ്മേളന റിപ്പോര്‍ട്ട്മു

ന്‍കാലങ്ങളില്‍ നമുക്ക് വോട്ട് ചെയ്ത് കൊണ്ടിരുന്ന ആളുകളില്‍ വലിയൊരു വിഭാഗം നമുക്കെതിരായി വോട്ട് ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കുന്നംകുളത്ത് ആരംഭിച്ച ജില്ലാ സമ്മേളനത്തിന്റെ പ്രവര്‍ത്തന റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
റിപ്പോര്‍ട്ടില്‍ പറയുന്നതിങ്ങനെ
വോട്ടര്‍പട്ടിക പരിശോധിക്കുന്നതിലും എതിരാളികള്‍ പുതിയതായി ചേര്‍ത്ത വോട്ടര്‍മാരെ മനസ്സിലാക്കി ബിഎല്‍ഒമാരുമായി ബന്ധപ്പെട്ട് അനര്‍ഹമായവരുടെ വോട്ടുകള്‍ ഒഴിവാക്കുന്നതിലും ഒഴിവാക്കുന്നതിലും വലിയ വീഴ്ചയും ജാഗ്രത കുറവുമാണ് നമുക്ക് ഉണ്ടായിട്ടുള്ളത്.നമ്മള്‍ മുഖേന ചേര്‍ത്തിയ വോട്ടര്‍മാരുടെ വോട്ടുകള്‍ എല്‍ഡിഎഫിന് നമ്മള്‍ ലഭിച്ചിട്ടുണ്ടോ എന്നതും സംശയമാണ്. എന്‍ഡിഎ നവമാധ്യമങ്ങളെയാണ് കൂടുതലായും ഉപയോഗപ്പെടുത്തിയത്.
മുന്‍കാലങ്ങളില്‍ നമുക്ക് വോട്ട് ചെയ്ത് കൊണ്ടിരുന്ന ആളുകളില്‍ വലിയൊരു വിഭാഗം നമുക്കെതിരായി വോട്ട് ചെയ്തിട്ടുണ്ട്. എസ്എന്‍ഡിപി നേതൃത്വവും ബിഡിജെഎസും എന്‍ഡിഎ മുന്നണിയില്‍ സജീവമായതോടുകൂടി ഓരോ തെരഞ്ഞെടുപ്പിലും നമുക്ക് ലഭിച്ചുകൊണ്ടിരുന്ന ഈഴവ വോട്ടില്‍ കുറവുണ്ടായിട്ടുണ്ട്.

