India

മണിപ്പൂരിലെ മോറെയിൽ ആക്രമണം തുടരുന്നു

ഇംഫാൽ: മണിപ്പൂരിലെ മോറെയിലുണ്ടായ ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാരൻ മരിച്ചു. തഖെല്ലംബം സൈലേഷ്‌വോറെ എന്ന പൊലീസ് ഉദ്യോ​ഗസ്ഥനാണ് കൊല്ലപ്പെട്ടത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുകയാണ്. ​ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് പൊലീസുകാരെ വിദ​ഗ്ധ ചികിത്സയ്ക്കായി ഇംഫാലിലേക്ക് എയർ ലിഫ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ വാങ്‌ഖേം സോമോർജിത് മീതേയ് എന്ന മറ്റൊരു പൊലീസ് ഉദ്യോ​ഗസ്ഥൻ ആക്രമണത്തിൽ കൊല്ലപ്പെ‌ട്ടിരുന്നു. പ്രദേശത്ത് ശക്തമായ വെടിവെപ്പുണ്ടായി. അക്രമികൾ ​ഗ്രനേഡും ആർപിജി ഷെല്ലുകളും ഉപയോ​ഗിച്ചതായി റിപ്പോർട്ടുണ്ട്. ഇംഫാലിൽ നിന്ന് 110 കിലോമീറ്റർ അകലെയാണ് മോറെ.

ഒക്ടോബറിൽ ചിങ്തം ആനന്ദ് കുമാർ എന്ന പൊലീസ് ഓഫീസർ കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് കുക്കി വിഭാ​ഗക്കാരെ അറസറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മോറെയിൽ സംഘർഷമുണ്ടായത്. അറസ്റ്റിൽ മോറെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കുക്കി ഇൻപി തെങ്‌നൗപൽ സംഘടന അപലപിച്ചിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top