വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലയെ തുടര്‍ന്ന് പ്രക്ഷോഭം തുടരുന്ന ബംഗാളിൽ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ തുറന്ന പോരുമായി ഗവർണർ.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടികളിൽ വേദി പങ്കിടില്ലെന്ന് ഗവർണർ ആനന്ദബോസ് വ്യക്തമാക്കിയത് പുതിയ വിവാദത്തിന് ഇടയാക്കി. മുഖ്യമന്ത്രിയെ താൻ സാമൂഹ്യമായി ബഹിഷ്ക്കരിക്കുകയാണെന്നും ഗവർണർ ആനന്ദ ബോസ് വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാന ഭരണത്തലവനായ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള പരസ്യ ഏറ്റുമുട്ടൽ കേട്ടുകേഴ്‌വി ഇല്ലാത്ത തലങ്ങളിലേക്ക് നീങ്ങുകയാണ്.
രണ്ട് വർഷം മുമ്പാണ് മലയാളിയായ ആനന്ദ ബോസ് ബംഗാൾ ഗവർണറായി നിയമിക്കപ്പെട്ടത്.