ഇടതുമുന്നണി മുന്‍ കണ്‍വീനറും സിപിഎം നേതാവുമായ ഇ.പി.ജയരാജന്‍ ഡല്‍ഹിയിലേക്ക് പോയത് ഇന്‍ഡിഗോ വിമാനത്തില്‍. ഇന്‍ഡിഗോ ബഹിഷ്ക്കരണം അവസാനിപ്പിച്ചാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഡല്‍ഹിക്ക് ഇന്‍ഡിഗോയില്‍ കയറിയത്.
ഇന്നലെ വിട പറഞ്ഞ സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയെ അവസാനമായി കാണാനാണ് ഡല്‍ഹിയിലേക്ക് പോയത്.
2022ല്‍ മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസുകാരെ കൈകാര്യം ചെയ്തതോടെയാണ് ഇന്‍ഡിഗോ ഇപിക്ക് മൂന്നാഴ്ചത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്ക് എതിരെ നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിമാനത്തില്‍ മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിച്ചത്.