India

മലേഷ്യൻ ഓപ്പണിൽ പൊരുതി വീണ് സ്വാതിക് സായിരാജ് റങ്കിറെഡ്ഡി – ചിരാ​ഗ് ​ഷെട്ടി സഖ്യം

ക്വലാലംപൂർ: മലേഷ്യൻ ഓപ്പണിൽ പൊരുതി വീണ് സ്വാതിക് സായിരാജ് റങ്കിറെഡ്ഡി – ചിരാ​ഗ് ​ഷെട്ടി സഖ്യത്തിന് തോൽവി. ഒന്നിനെതിരെ രണ്ട് ​ഗെയിമുകൾക്ക് ചൈനയുടെ വാങ് ചാങ് – ലിയാങ് വെയ് കെങ് സഖ്യം വിജയിച്ചു. ആദ്യ ​ഗെയിം നേടിയ ശേഷമാണ് ഇന്ത്യൻ സംഘം പരാജയപ്പെട്ടത്. സ്കോർ 21-9, 18-21, 17-21.

ആദ്യ ​ഗെയിമിൽ ഇന്ത്യൻ സംഘം അനായാസം മുന്നേറി. ഇന്ത്യൻ സഖ്യത്തിന് ഒരു വെല്ലുവിളി ഉയർത്താൻ പോലും എതിരാളികൾക്ക് കഴിഞ്ഞില്ല. ആദ്യ ​ഗെയിം 21-9 എന്ന സ്കോറിന് സ്വാതികും ചിരാഗും സ്വന്തമാക്കി. എന്നാൽ നിർണായകമായ രണ്ടാം ​ഗെയിമിൽ ചൈനീസ് സംഘം ഇന്ത്യയ്ക്ക് വെല്ലുവിളി ഉയർത്തി. ആദ്യം 6-11ന് വാങ് ചാങും ലിയാങ് വെയ് കെങും മുന്നിലെത്തി. ഇന്ത്യൻ സംഘം ശക്തമായി പോരാടിയത് ചൈനയുടെ അനായാസ ജയം ഒഴിവാക്കി. എങ്കിലും 18-21ന് ചൈനീസ് സംഘം ​ഗെയിം പിടിച്ചെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top